Friday 06 November 2020 09:23 AM IST : By സ്വന്തം ലേഖകൻ

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പില്‍, തകര്‍പ്പന്‍ ലുക്കില്‍ ജ്യോതിര്‍മയി! നസ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

jyothirmayi

സോഷ്യല്‍ മീഡിയ ആഘോഷമാക്കി നടി ജ്യോതിര്‍മയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. നസ്രിയ നസീമിനൊപ്പമുള്ള ചിത്രങ്ങളില്‍, മുടി ബോയ്കട്ട് ചെയ്ത്്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ആണ് ജ്യോതിര്‍മയി. 

നസ്രിയയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫഹദ്-‌നസ്രിയ കുടുംബവുമായി അടുത്ത ബന്ധമാണ് ജ്യോതിര്‍മയിക്കുള്ളത്. 

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ്, തല മൊട്ടയടിച്ച ജ്യോതിര്‍മയിയുടെ ചിത്രം ഭര്‍ത്താവും സംവിധായകനുമായ അമല്‍ നീരദ് പങ്കുവച്ചിരുന്നു. 2015 ഏപ്രില്‍ 4 നാണ് അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായത്. അമല്‍ നീരദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു താല്‍ക്കാലികമായി മാറി നില്‍ക്കുകയാണ് താരം.