Wednesday 22 July 2020 09:21 AM IST : By സ്വന്തം ലേഖകൻ

അഹാനയ്ക്ക് പിന്തുണയുമായി കണ്ണന്റെയും ചക്കിയുടെയും ഡബ്സ്മാഷ്! വിഡിയോ വൈറൽ

ahana

നടി അഹാന കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ‘എ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന വിഡിയോ ഇതിനോടകം വൻ ഹിറ്റാണ്. അഹാനയുടെ ഈ വിഡിയോയ്ക്ക് പൃഥ്വിരാജ് ഉൾപ്പെടെ ഒരുപാടു പേരാണ് പിന്തുണയുമായി എത്തിയത്. ഇപ്പോഴിതാ, കാളിദാസും സഹോദരി മാളവികയും അഹാനയുടെ വിഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് പിന്തുണ അറിയിച്ചിരിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുന്നവർക്കും മറ്റുള്ളവർക്കെതിരെ സത്യാവസ്ഥയറിയാതെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്കുമെതിരെയാണ് അഹാനയുടെ വിഡിയോ.