കാളിദാസ് ജയറാം – താരിണി കലിംഗരായർ വിവാഹത്തിന്റെ ആദ്യ ക്ഷണം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. സ്റ്റാലിനെ നേരിട്ടു വിവാഹത്തിനു ക്ഷണിക്കാൻ എത്തിയ ജയറാമിന്റെയും പാർവതിയുടെയും കാളിദാസിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. കാളിദാസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചെന്നൈയിലെ അറിയപ്പെടുന്ന മോഡലാണ് കാളിദാസിന്‍റെ ജീവിതസഖിയാകുന്ന താരിണി കലിംഗരായർ. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെയാണ് പ്രണയം പരസ്യമാക്കിയത്. ഉടൻ തന്നെ വിവാഹ നിശ്ചയവും നടക്കുകയായിരുന്നു.