Thursday 11 July 2024 02:28 PM IST : By സ്വന്തം ലേഖകൻ

‘ക്യാരിയേഴ്‌സ് ഓഫ് ലവ് ഫ്രം ജോജു’: കമൽഹാസന് സ്നേഹവിരുന്നൊരുക്കി ജോജു ജോർജ്

kamalhassan

ഇന്ത്യൻ സിനിമയുടെ ഉലകനായകൻ കമൽഹാസന് സ്നേഹവിരുന്നൊരുക്കി മലയാളത്തിന്റെ പ്രിയനടൻ ജോജു ജോർജ്. അഞ്ചു ഫുഡ് ക്യാരിയറിലായി സ്‌പെഷല്‍ ഊണ് ആണ് കമല്‍ഹാസനായി ജോജു നല്‍കിയത്.

‘ക്യാരിയേഴ്‌സ് ഓഫ് ലവ് ഫ്രം ജോജു’എന്ന കുറിപ്പോടെ കമല്‍ഹാസന്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു. ബോബി സിംഹ, സിദ്ധാര്‍ഥ്, ചിദംബരം എന്നിവരും ജോജുവിനൊപ്പം കമല്‍ഹാസനുമായുളള കൂടിക്കാഴ്ചയില്‍ പങ്കാളികളായി. ഇവര്‍ക്കൊപ്പമുളള ചിത്രങ്ങളും കമല്‍ഹാസന്‍ പങ്കുവച്ചു. മണിരത്നത്തിന്റെ ‘തഗ് ലൈഫ്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനൊപ്പം ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.