‘പല തവണ ഞാൻ പറഞ്ഞതാ, എനിക്ക് ജൂനിയർ ആർട്ടിസ്റ്റിനെ വേണ്ട... വേണ്ട... വേണ്ടാന്ന്...’: ‘കനകം കാമിനി കലഹം’ ട്രെയിലർ ഏറ്റെടുത്ത് പ്രേക്ഷകർ
Mail This Article
×
‘കനകം കാമിനി കലഹം’ ട്രെയിലർ ഏറ്റെടുത്ത് പ്രേക്ഷകർ. നിവിൻ പോളി നായകനായി എത്തുന്ന ചിത്രം മുഴുനീള കോമഡി എന്റർടെയ്നറാകുമെന്ന് ട്രെയിലർ സൂചന തരുന്നു.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ,വിൻസി അലോഷ്യസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിവിന്‍ പോളിയാണ് നിർമാണം.
വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം. ചിത്രം നവംബർ 12ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.