Monday 02 December 2024 10:48 AM IST : By സ്വന്തം ലേഖകൻ

നടി ശോഭിത മരിച്ചനിലയില്‍; വിവാഹശേഷം അഭിനയം നിര്‍ത്തി, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ കുടുംബം

shobhitha-shivanna

കന്നട നടി ശോഭിത ശിവണ്ണയെ മരിച്ചനിലയില്‍ കണ്ടെത്തി. ഗച്ചിബൗളിയിലെ വീട്ടിലാണ് ശോഭിതയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിനൊപ്പമാണ് ശോഭിത കഴിഞ്ഞിരുന്നത്. മരണകാരണം വ്യക്തമല്ല. ശോഭിതയുടെ മരണത്തില്‍ ഹൈദരാബാദ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശോഭിതയുടെ കുടുംബം ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷം ശോഭിത വിവാഹിതയായതോടെ അഭിനയത്തില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുത്തിരുന്നു. സിനിമയില്‍ തിളങ്ങിനിന്നിരുന്ന സമയത്താണ് ശോഭിത അഭിനയം നിര്‍ത്തിയത്. ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ശോഭിത അഭിനയം നിര്‍ത്തിയതെന്നും ഇതേത്തുടര്‍ന്ന് കടുത്ത മനപ്രയാസത്തിലായിരുന്നു താരമെന്നും കുടുംബം ആരോപിക്കുന്നു. 

ബ്രഹ്മഗാണ്ഡു, നിന്നിന്‍ഡലേ, ഗാലിപ്പട്ട, മംഗള ഗൗരി, കൃഷ്ണ രുക്മിണി എന്നീ സീരിയലുകളിലൂടെയാണ് ശോഭിത ജനപ്രീതിയാര്‍ജിച്ചത്. എടിഎം: അറ്റംപ്റ്റ് ടു മര്‍ഡര്‍, ഒന്ത് കഥെ ഹെല്ല, ജാക്ക്പോട്ട്, വന്ദന, എരഡൊണ്ടല്ല മൂറു എന്നിവയടക്കം നിരവധി സിനിമകളിലും അവര്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Tags:
  • Movies