ADVERTISEMENT

വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയ, കരീന കപൂറിന്റെ ഒരു സെൽഫി താരത്തിന്റെ മാനേജർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും അതിന് ലഭിക്കുന്ന കമന്റുകളുമാണ് ഇപ്പോൾ ബി ടൗണിലെ പുതിയ വിശേഷങ്ങളിലൊന്ന്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം, ഇടയ്ക്കിടെ ഇത്തരം ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കുടുംബവുമൊത്ത് അവധി ആഘോഷിക്കുന്നതിനിടെ പകർത്തിയ താരത്തിന്റെ ഒരു ചിത്രമാണ് കരീനയുടെ മാനേജർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആഘോഷത്തിനിടയില്‍ വെയിലേറ്റ് നിൽക്കുന്ന കരീനയുടെ സെൽഫി പക്ഷേ, അധിക്ഷേപ കമന്റുകള്‍ക്കാണ് വഴിവച്ചത്.

ADVERTISEMENT

കരീനയ്ക്ക് വളരെയധികം പ്രായം തോന്നുന്നുവെന്നും ഈ ചിത്രം കണ്ടിട്ട് ജീവനില്ലാത്തതുപോലെയാണെന്നുമായിരുന്നു ചിലരുടെ കമന്റ ്. മറ്റു ചിലർ കരീനയെ ആന്റി എന്നു വിളിച്ചപ്പോൾ കണ്ടിട്ട് അസ്ഥികൂടം പോലെയുണ്ടെന്നും കഴിക്കാൻ എന്തെങ്കിലും കൊടുക്കൂ എന്നുമായിരുന്നു ചിലരുടെ കമന്റ ്.

അതേ സമയം, ബോളിവുഡ് സിനിമാ പ്രവര്‍ത്തകരും കരീനയുടെ ആരാധകരും ഈ കമന്റുകളെ എതിർത്ത് രംഗത്തെത്തി. കടുത്ത പ്രതിഷേധമാണ് ഈ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയരുന്നത്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT