ADVERTISEMENT

ഒരു കാലത്ത് ബോളിവുഡിന്റെ താരനായികയായിരുന്നു കരിഷ്മ കപൂർ. വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന കരിഷ്മ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കുറിച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ജീവിതത്തില്‍ ഉണ്ടായ നല്ലതും മോശവുമായ കാര്യങ്ങളെ അവര്‍ കുറിപ്പിൽ ഓര്‍ത്തെടുത്തു. വഴികാട്ടിയും കരുത്തും അമ്മയായിരുന്നു. അമ്മ നല്‍കിയ ആത്മവിശ്വാസം ഇല്ലായിരുന്നുവെങ്കില്‍ ബോളിവുഡിലേക്ക് എത്തില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

ADVERTISEMENT

വലിയ കുടുംബത്തില്‍ ജനിച്ചിട്ടും ലളിതമായാണ് കരീനയെയും തന്നെയും അമ്മ വളര്‍ത്തിയത്. സ്കൂള്‍ ബസിലും ലോക്കല്‍ ട്രെയിനിലുമാണ് സ്കൂളില്‍ പോയിരുന്നത്. തന്റെ പാഷൻ ആദ്യം മനസിലാക്കിയതും അമ്മയാണെന്ന് കരിഷ്മ.

വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ ആദ്യം തളര്‍ന്നു. പക്ഷേ, ‘നീ ഒരു അഭിനേത്രിയാണ്. ആളുകളെ രസിപ്പിക്കുകയാണ് നിന്റെ ജോലി എന്നാണ് അമ്മ പറഞ്ഞത്’. ആ വാക്കുകള്‍ നല്‍കിയ കരുത്ത് ജീവിതത്തെ മുന്നോട്ടു നയിച്ചു. അന്നു മുതല്‍ തല ഉയര്‍ത്തി നടക്കാന്‍ തുടങ്ങിയെന്നും കരിഷ്മ തുറന്നു പറയുന്നു.

ADVERTISEMENT

പനിനീര്‍പ്പൂ മെത്തയല്ല കാത്തിരിക്കുന്നതെന്നും നന്നായി അധ്വാനിച്ചാൽ മാത്രമേ പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ മുത്തച്ഛന്‍ രാജ് കപൂര്‍ തനിക്ക് ഉപദേശം നല്‍കയിരുന്നുവെന്നും കരിഷ്മ വെളിപ്പെടുത്തി.

 

ADVERTISEMENT
ADVERTISEMENT