Friday 22 May 2020 11:20 AM IST : By സ്വന്തം ലേഖകൻ

കാര്‍ത്തിക്കും ജസിയും വീണ്ടും എത്തി...! കാര്‍ത്തിക് ഡയല്‍ സെയ്ത യേന്‍ വൈറല്‍: വിഡിയോ

trisha

തെന്നിന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ റൊമാന്റിക്ക് ഹിറ്റുകളില്‍ ഒന്നാണ് വിണൈ താണ്ടി വരുവായ. എ.ആര്‍ റഹ്മാന്റെ സംഗീതവും സിമ്പു - തൃഷ താര ജോഡിയും ഗൗതം മേനോന്റെ സംവിധാനവുമൊക്കെയായി ചിത്രം യുവത്വത്തെ ഇളക്കിമറിച്ചു.


ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാര്‍ത്തിക് ഡയല്‍ സെയ്ത യേന്‍ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷകരെ തേടിയെത്തിയിരിക്കുന്നു.
കോവിഡ് 19 കാലത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഗൗതം-റഹ്മാന്‍-സിമ്പു-തൃഷ ടീം ഈ ചിത്രത്തിലും ഒന്നിച്ചിരിക്കുന്നു. 12 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.