നടി രാധയുടെ മകളും യുവനടിയുമായ കാർത്തികയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. കാസര്‍കോട് സ്വദേശികളായ രവീന്ദ്രന്‍ മേനോന്റെയും ശര്‍മ്മിളയുടെയും മകനായ രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. മെഗാസ്റ്റാർ ചിരഞ്ജീവി കുടുംബസമേതം പങ്കെടുത്തു. ചടങ്ങിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് വരനെ താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.
‘Meeting you was Destiny. Falling for you was just sheer magic. Countdown for our forever begins’ എന്നാണ് രോഹിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാര്‍ത്തിക കുറിച്ചത്.
മലയാളത്തില്‍ ‘മകരമഞ്ഞ്’ എന്ന സിനിമയിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്.