‘ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരമാണ്’: ശീർഷാസനം ചെയ്യുന്ന വിഡിയോ പങ്കുവച്ച് കീർത്തി സുരേഷ്
Mail This Article
×
ശീർഷാസനം ചെയ്യുന്ന തന്റെ വിഡിയോ പങ്കുവച്ച് നടി കീർത്തി സുരേഷ്. ‘ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരമാണ്. മനസ്സമാധാനം. ഇത് ചെയ്യാൻ എന്നെ സഹായിച്ച ടാർസൻ ബോയ്ക്കും ചുറ്റിനടന്ന് എന്റെ തല കറങ്ങുന്നത് ഉറപ്പാക്കിയതിന് ജ്യോതിക്കും ഇത് ഏറെ ആസ്വാദ്യമാക്കിയതിന് നൈക്കിക്കും നന്ദി. ഈ മനോഹരമായ റിസോർട്ടിൽ താമസിക്കാനും വിശ്രമിക്കാനും വർക്ക്ഔട്ട് ചെയ്യാനും അവസരം ഒരുക്കിയതിന് കളപ്പുര ഫാംഹൗസിനോട് നന്ദിയുണ്ട്’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
കീര്‍ത്തിയുടെ സമീപം താരത്തിന്റെ പെറ്റ് നായക്കുട്ടിയെയും കാണാം.