Monday 25 September 2023 02:49 PM IST : By സ്വന്തം ലേഖകൻ

കെ. ജി. ജോർജിന് സ്മരണാഞ്ജലികൾ അർപ്പിപ്പിച്ച് സാംസ്കാരിക കേരളം; സംസ്കാരം നാളെ രവിപുരം ശ്മശാനത്തിൽ

kg-george-movie-director-cremation-cover

കാലാതീതമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരൻ കെ. ജി. ജോർജിന് സാംസ്കാരിക ലോകം സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. നാളെ രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടായിരിക്കും. തുടർന്ന് നാല് മണിയോടെ രവിപുരം ശ്മശാനത്തിൽ, അഞ്ച് മണിക്കു സംസ്കാരം. ഇതേ തുടർന്ന് 6 മണിക്ക്‌ YMCA ഹാളിൽ അനുശ്ശോചന യോഗവും ഉണ്ടായിരിക്കുന്നതാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു