ഹരികൃഷ്‌ണന്റെ ഹൃദയപ്പാതിയായി റെഷ്‌ലി! കൊച്ചുപ്രേമന്റെ മകൻ വിവാഹിതനായി: വിഡിയോ
Mail This Article
×
നടൻ കൊച്ചുപ്രേമന്റെയും നടി ഗിരിജയുടെയും മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഹോട്ടൽ ഹൈസിന്തിൽ വിരുന്നും ഒരുക്കിയിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകൻ ഗോപി സുന്ദർ തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.