Wednesday 22 January 2020 11:02 AM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തി ‘കോട്ടയം കു‍ഞ്ഞച്ചൻ 2’ ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി മിഥുൻ മാനുവൽ!

kottayamkkjgfe

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം. ഇപ്പോഴിതാ മമ്മൂക്ക ആരാധകരെ നിരാശപ്പെടുത്തി കൊണ്ട് കോട്ടയം കു‍ഞ്ഞച്ചൻ 2 ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. 

സിനിമയുടെ തിരക്കഥ പലതവണ പുതുക്കി പണിതിട്ടും തൃപ്തികരമായ നിലയില്‍ എത്താത്തതിനെ തുടര്‍ന്നാണ് പ്രോജക്റ്റ് ഉപേക്ഷിക്കുന്നതെന്നാണ് മിഥുൻ മാനുവലിന്റെ വെളിപ്പെടുത്തൽ. "വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകര്‍ ഇഷ്ടത്തോടെ സ്വീകരിച്ച ഒരു കഥാപാത്രത്തെ അനുയോജ്യമായ രീതിയിൽ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായി. ഇതോടെ സിനിമ വേണ്ടെന്നുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു."- മിഥുന്‍ പറയുന്നു.

ജയസൂര്യയെ നായകനാക്കി പ്രഖ്യാപിച്ച ടര്‍ബോ പീറ്ററും ഉപേക്ഷിച്ചതായി മിഥുൻ അറിയിച്ചു. ആട് 2 വിന്റെ വിജയാഘോഷ വേളയിലാണ് കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു സിനിമ നിര്‍മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.  

Tags:
  • Movie News
  • Movies