ക്രിഷ് സത്താറിന്റെ ഹൃദയപ്പാതിയായി സൊനാലി! ജയഭാരതിയുടെ മകന് വിവാഹിതനായി

Mail This Article
×
നടനും നടി ജയഭാരതിയുടെയും സത്താറിന്റെയും മകനുമായ ക്രിഷ് ജെ സത്താർ ( ഉണ്ണികൃഷ്ണൻ) വിവാഹിതനായി. ഇന്ന് രാവിലെ ചെന്നൈ രാജേന്ദ്രഹാളില്‍ വച്ചായിരുന്നു വിവാഹം. സൊനാലി നബീല്‍ ആണ് വധു. മമ്മൂട്ടി, സുരേഷ് ഗോപി ഉൾപ്പടെ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ലേഡീസ് ആൻഡ് ജെന്റിൽമാൻ, നൂറ വിത്ത് ലവ് എന്നിവയാണ് ക്രിഷ് അഭിനയിച്ച ചിത്രങ്ങൾ. ഇപ്പോൾ വിദേശത്താണ് താരം.