ഭാര്യയ്ക്കും മകനുമൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബൻ. ‘My POWER GROUP’ എന്ന കുറിപ്പോടെയാണ് ഭാര്യ പ്രിയക്കും മകന്‍ ഇസഹാക്കിനുമൊപ്പമുള്ള വിഡിയോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
താരങ്ങളും ആരാധകരുമടക്കമുള്ള നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.