Wednesday 05 August 2020 09:35 AM IST : By സ്വന്തം ലേഖകൻ

സൈറ്റ് അടിച്ച് ചാക്കോച്ചൻ, ഉമ്മ കൊടുത്ത് അപ്പു! ക്യൂട്ട് വിഡിയോ പങ്കുവച്ച് താരം

kunchakko-boban

അപ്പുവിനൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം ചാക്കോച്ചൻ. ചാര നിറത്തിലുള്ള തത്തയാണ് അപ്പു. അപ്പു ഒരു ഗുഡ് ബോയ് ആണെന്ന് പറയുമ്പോൾ തത്ത വന്ന് ചാക്കോച്ചന്റെ തോളിലിരിക്കുകയും ഉമ്മ ചോദിക്കുമ്പോൾ കൊടുക്കുകയും ചെയ്യുന്ന രണ്ട് വിഡിയോകളാണ് താരം പങ്കു വച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ചാക്കോച്ചൻ. അടുത്തിടെ താരം പങ്കുവച്ച തന്റെ കോളജ് കാല ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. മകൻ ഇസഹാക്കിനൊപ്പമുള്ള ചിത്രങ്ങളും മകനെ കുറിച്ചുള്ള പോസ്റ്റുകളും താരം ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.