ADVERTISEMENT

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 61–ാം ജൻമദിന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിയത് താരത്തിന്റെ 250–ാം ചിത്രം ‘കടുവാക്കുന്നേൽ കുറുവച്ച’ന്റെ മോഷൻ പോസ്റ്റർ ആണ്. മാസ് ഗെറ്റപ്പിൽ സുരേഷ് ഗോപി എത്തുന്ന ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും ആരാധകർ ആഘോഷമാക്കി. ഇപ്പോഴിതാ, ഫസ്റ്റ്ലുക്കിലും മോഷൻ പോസ്റ്ററിലും സുരേഷ് ഗോപി അണിഞ്ഞിരിക്കുന്ന വാച്ചും കുരിശു പതിപ്പിച്ച വളയും ആരാധകർക്കിടയിൽ ഹിറ്റായിരിക്കുന്നു. ഓൺലൈനിലൂടെ നിരവധി പേരാണ് ഇവ സ്വന്തമാക്കിയിരിക്കുന്നത്. ഓൺലൈൻ വ്യാപാര സൈറ്റായ ഫ്ലിപ്കാർട്ടിൽ ഇവ ലഭ്യമാണ്.

kuruvachan-2

ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹർഷവർദ്ധൻ രാമേശ്വർ ആണ്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT