ADVERTISEMENT

മലയാളത്തിൽ തുടങ്ങി തമിഴിൽ ഭാഗ്യനായികയായി മാറിയ താരമാണ് ലക്ഷ്മി മേനോൻ. ഇപ്പോഴിതാ, ബിഗ് ബോസ് തമിഴ് നാലാം സീസണിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി താരം പറഞ്ഞ കാര്യങ്ങളാണ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. തമിഴ് ബിഗ്‌ബോസിന്റെ നാലാം സീസണില്‍ ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം

ഇത്തരത്തിൽ വെറും ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി പറഞ്ഞു.

ADVERTISEMENT

എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. അതിന്, താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നുമാണ് ലക്ഷ്മിയുടെ മറുപടി.

‘ഈ ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല’. –ലക്ഷ്മി മേനോൻ വ്യക്തമാക്കി.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT