‘ലൊക്കേഷനിൽ എനിക്കൊരു ‘സ്പൈ ഗേൾ’ ഉണ്ടായിരുന്നു...’: ലാൽ ജോസിന്റെ വെളിപ്പെടുത്തൽ: വിഡിയോ

Mail This Article
×
‘ഒരു മറവത്തൂർ കനവു’മായി ലാൽ ജോസ് എന്ന ബ്രാൻഡ് മലയാള സിനിമയിൽ സ്വന്തം ഇരിപ്പിടം തീർത്തിട്ട് അടുത്ത വർഷം 25 കൊല്ലങ്ങൾ തികയും. പോയ കാലങ്ങളിലെല്ലാം, മലയാളി മനസ്സില്‍ പേറുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെതായി വെള്ളിത്തിരയിലെത്തിയത്. ഇപ്പോഴിതാ, ‘മഴവിൽ മനോരമ’യിലെ ‘നായികാ നായകൻ’ റിയാലിറ്റി ഷോയിലെ വിജയികളെ പ്രധാന കഥാപാത്രങ്ങളാക്കി ‘സോളമന്റെ തേനീച്ചകളും’.
‘നായികാ നായക’ൻ വിജയികളായ ശംഭു സുരേഷ്, ആഡിസ് ആന്റണി അക്കര, ദർശന സുദർശൻ, വിൻസി അലോഷ്യസ് എന്നിവരാണ് ‘സോളമന്റെ തേനീച്ചകളി’ല്‍ പ്രധാന വേഷങ്ങളിലെത്തുക. ഒപ്പം ടൈറ്റിൽ റോളിൽ ജോജു ജോർജും. ‘വനിത’യ്ക്കു വേണ്ടി ‘ലാൽ ജോസും തേനീച്ചകളും’ ഒന്നിച്ചു ചേർന്നപ്പോഴുള്ള രസനിമിഷങ്ങളിലേക്ക്...
വിഡിയോ കാണാം, ഭാഗം – 2 :