ADVERTISEMENT

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയരും സംവിധാന രംഗത്തേക്ക്. ബിജു മേനോനും മഞ്ജു വാരിയരുമാണ് ചിത്രത്തിലെ നായികാ–നായകൻമാർ.

മോഹൻദാസ് ദാമോദരൻ നിർമിക്കുന്ന ചിത്രത്തിന് പ്രമോദ് മോഹൻ തിരക്കഥയെഴുതുന്നു.

ADVERTISEMENT

മധു വാരിയർ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്. ‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹൻദാസ് നിർമിച്ച് പ്രമോദ് മോഹന്റെ രചനയിൽ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും പ്രോത്സാഹനവും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു’.–മധു കുറിച്ചു.

ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. വർഷങ്ങൾക്കു ശേഷം മഞ്ജു വാരിയറും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനുണ്ട്. ഇവർ ഒന്നിച്ച കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നിവ വൻ വിജയങ്ങളായിരുന്നു.

ADVERTISEMENT

അഭിനയ രംഗത്ത് സജീവമായ മധു, മായാ മോഹിനി, സ്വലേ എന്നീ സിനിമകളുടെ സഹനിർമാതാവ് കൂടിയാണ്.

 

ADVERTISEMENT
ADVERTISEMENT