ADVERTISEMENT

യുവനടനും താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മൂത്ത മകനുമായ കാളിദാസ് ജയറാമിന്റെയും മോഡൽ തരിണി കലിംഗരായരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകവേ, കാളിദാസിന്റെ സഹോദരി മാളവിക ജയറാം പങ്കുവച്ച ചിത്രങ്ങളിലൊന്നാണ് ചർച്ചയാകുന്നത്.

ചടങ്ങിൽ നിന്നുള്ള, കാളിദാസ്, തരിണി, മാളവിക എന്നിവരുടെ ചിത്രത്തിൽ ഇവർക്കൊപ്പം നിൽക്കുന്ന ചെറുപ്പക്കാരൻ ആരെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.

ADVERTISEMENT

തന്റെ ആൺസുഹൃത്തിനെ അച്ഛനും അമ്മയ്ക്കും പരിചയപ്പെടുത്തിക്കൊടുക്കുന്ന ചിത്രങ്ങള്‍ മാളവിക മുൻപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ചിത്രങ്ങളും മാളവിക പങ്കുവച്ചു. എന്നാൽ ഇതിൽ രണ്ടിലും സുഹൃത്തിന്റെ മുഖം വ്യക്തമായിരുന്നില്ല. മാത്രമല്ല, പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയതുമില്ല. ആയതിനാൽ, മാളവികയുടെ ആൺസുഹൃത്താണോ ചിത്രത്തിലുള്ളതെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച.

ചെന്നൈയിലായിരുന്നു വിവാഹനിശ്ചയം. നീലഗിരി സ്വദേശിയാണ് തരിണി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT