Friday 08 December 2023 10:56 AM IST : By സ്വന്തം ലേഖകൻ

സന്തോഷത്താൽ കണ്ണുകൾ നനഞ്ഞ് ചക്കി...മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു

malavika

താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകളും യുവനടൻ കാളിദാസിന്റെ സഹോദരിയുമായ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ ആണ്.

ഏകദേശം ഒരു മാസം മുമ്പാണ് കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. താരിണി കലിംഗരായരാണ് വധു. കാളിദാസ്–താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാർവതി നേരത്തെ പറഞ്ഞിരുന്നു.

കാളിദാസും താരിണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയിൽ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയത്.