നിവിൻ പോളി നായകനാകുന്ന ‘മലയാളി ഫ്രം ഇന്ത്യ’യുടെ ടീസർ എത്തി. സംവിധായകൻ ഡിജോ ജോസ് ആന്റണിയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെയ് ഒന്നിന് വേൾഡ് വൈഡ് റിലീസായാണ്
ചിത്രം എത്തുന്നത്. ഷാരിസ് മുഹമ്മദ് ആണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, സെന്തിൽ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഛായാഗ്രഹണം - സുദീപ് ഇളമൻ. സംഗീതം -ജേക്സ് ബിജോയ്. സഹനിർമ്മാതാവ് - ജസ്റ്റിൻ സ്റ്റീഫൻ.