ADVERTISEMENT

മലയാളത്തിന്റെ പ്രിയയുവതാരം ഉണ്ണി മുകുന്ദന്റെ പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ, ഉണ്ണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരം നായകനാകുന്ന പുതിയ ചിത്രം ‘മാളികപ്പുറ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ്.

ADVERTISEMENT

ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് വലിയ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ള. ഇന്ദ്രൻസ്, മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഛായാഗ്രഹണം – വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം – രഞ്ജിൻ രാജ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT