ADVERTISEMENT

പ്രതീക്ഷകൾക്കും കാത്തിരിപ്പിനും വേഗമേറുകയാണ്. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചരിത്ര അവതാരം ചാവേറായി പിറവിയെടുക്കുകയാണ്. ഡിസംബർ 12 ന് മാമാങ്കം തീയറ്ററുകളിലെത്താനിരിക്കേ ആവേശമേറ്റി ചിത്രത്തിലെ ടൈറ്റിൽ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധിപ്പേരാണ് ഗാനം കണ്ടിരിക്കുന്നത്. ആവേശവും ചാവേറുകളുടെ പോരാട്ടവീര്യവും സമന്വയിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയന്ദ്രനാണ്. റഫീക്ക് അഹമ്മദിന്റേതാണ് വരികൾ. ഉണ്ണി ഇളയരാജ, യാസീൻ നിസാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രീകരണ കാഴ്ചകളും പ്രൊമോ സോംഗിൽ മിന്നിമറയുന്നുണ്ട്.

എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം നാലു ഭാഷകളിലായാണ് റിലീസിനെത്തുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍  തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT