Friday 08 November 2019 02:56 PM IST : By സ്വന്തം ലേഖകൻ

‘മാമാങ്ക’വും അല്ലു അർജുനും തമ്മിൽ ഒരു ബന്ധമുണ്ട്! തെലുങ്കില്‍ വൻ റിലീസിനൊരുങ്ങി ചിത്രം

mamangam-new

മലയാള സിനിമ ‘മാമാങ്ക’ത്തിനു വേണ്ടി കാത്തിരിക്കുകയാണ്. ചരിത്രവും സങ്കൽപ്പവും ഇടകലർന്ന്, മലയാളത്തിന്റെ മറ്റൊരു മഹാവിജയമാകാനുള്ള തയാറെടുപ്പിലാണ് ചിത്രം. മലയാളത്തിനൊപ്പം മറ്റു പല ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് അല്ലു അര്‍ജുന്റെ പിതാവായ അല്ലു അരവിന്ദ് ആണ്. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. മുന്നൂറോളം ചിത്രങ്ങള്‍ വിതരണം ചെയ്ത അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കില്‍ വലിയ റിലീസ് ഉറപ്പായി.

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം എം.പദ്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. എം ജയചന്ദ്രന്‍ ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്.