മലയാള സാഹിത്യത്തിലെയും സിനിമയിലെയും ഇതിഹാസം എം.ടി.വാസുദേവൻ നായർക്ക് ഇന്ന് 91ആം ജന്മദിനം. കൊച്ചിയിലാണ് അദ്ദേഹം ഈ ജന്മദിനത്തിൽ. എം.ടി.യുടെ ഒൻപതു കഥകൾ ചേരുന്ന ആന്തോളജി സിനിമയുടെ ട്രെയിലർ ലോഞ്ചും ഇന്നു കൊച്ചിയിൽ നടക്കും.
1933 ജൂലൈ 15നാണ് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായി എം.ടി. ജനിച്ചു. ജന്മനക്ഷത്രമായ കർക്കടകത്തിലെ ഉത്തൃട്ടാതി ഈ മാസം 26നാണ്.
പ്രിയപ്പെട്ട എം.ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലാണ്. കുടുംബ സമേതമാണ് മമ്മൂട്ടി എം.ടിയെ കണ്ടത്. എം.ടിയും കുടുംബസമേതമാണ് എത്തിയത്. ‘പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് എം.ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മമ്മൂട്ടി കുറിച്ചത്.