ADVERTISEMENT

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ. ഇപ്പോഴിതാ, ചിത്രത്തിന്റെ പൂജ ചടങ്ങുകളിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറൽ.

കലൂർ ഡെന്നിസ്, ഷാജി കൈലാസ്, ബി.ഉണ്ണികൃഷ്ണൻ, ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോ ഡെന്നിസ്, നിമിഷ് രവി എന്നിവരും ചടങ്ങിനെത്തിയിരുന്നു.

ADVERTISEMENT

ഗൗതം വാസുദേവ് മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ, സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ, ജഗദീഷ്, ഡീൻ സെന്നിസ്, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. നിമിഷ് രവി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കും. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT