Saturday 09 March 2024 12:05 PM IST : By സ്വന്തം ലേഖകൻ

‘ഒരു കവറിൽ മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല’: മനോഹരം ഈ വിഡിയോ

mammootty

പറവൂരിലുള്ള അമ്മാളു അമ്മയ്ക്ക് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയെ ഒന്നു നേരിൽ കാണണമെന്ന് ആഗ്രഹം. ഇത് സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ്, അതിനുള്ള അവസരമൊരുക്കി മമ്മൂട്ടി. ഒരു കവർ നിറയെ മമ്മൂട്ടിയുടെ പോസ്റ്ററുകളുമായാണ് അമ്മാളു അമ്മ പ്രിയതാരത്തെ കാണാനെത്തിയത്.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പല ചാനലുകാരോടായി അമ്മാളു അമ്മ പറഞ്ഞിരുന്നു. വിഡിയോ വഴിയും സുഹൃത്തുക്കളും പറഞ്ഞ് മമ്മൂട്ടി ഇക്കാര്യം അറിയുകയും അമ്മാളു അമ്മയെ നേരില്‍ കാണാന്‍ സമയം കണ്ടെത്തുകയുമാ യിരുന്നു.

ടർബോ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടത്. അമ്മാളു അമ്മയെ മമ്മൂട്ടി ചേർത്തു പിടിക്കുന്നതും കുശലം ചോദിക്കുന്നതുമായ വിഡിയോ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘പറവൂരിൽ ഉള്ള അമ്മാളു അമ്മയുടെ ആഗ്രഹം സാമൂഹ്യ മാധ്യമങ്ങൾ വഴിയും, ചില സുഹൃത്തുക്കൾ വഴിയും അറിഞ്ഞിരുന്നു.

നമ്മുടെ മമ്മുക്കയെ നേരിൽ ഒന്ന് കാണണം...

സീമ ചേച്ചി (സീമ ജി നായർ) ആണ് ഈ വിഷയം വീണ്ടും നിർബന്ധപൂർവം അറിയിച്ചത്. സമൂഹത്തിനു തന്നാൽ കഴിയുന്ന നന്മകൾ ചെയുന്ന ആളാണ്‌ സീമ ചേച്ചി...

അമ്മാളു അമ്മയുടെ ആഗ്രഹം അത്രമേൽ ആത്മാർത്ഥവും ഗഹനവും ആയിരുന്നത് കൊണ്ടാവണം.... അത് സംഭവിച്ചു.

കയ്യിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല...Happy women's day’.– പിഷാരടി വിഡിയോയ്ക്കൊപ്പം കുറിച്ചു.