Tuesday 13 February 2024 02:32 PM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ലുക്കിൽ മെഗാസ്റ്റാർ: സോഷ്യൽ മീഡിയയിൽ തരംഗമായി പുത്തൻ ചിത്രങ്ങൾ

mammootty-new

തകർപ്പൻ ലുക്കിൽ ‘ഭ്രമയുഗം’ പ്രൊമോഷൻ പരിപാടിയ്ക്കെത്തി മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറ്റവും പുതിയ ട്രെൻഡിലുള്ള കോസ്റ്റ്യൂംസാണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്. താരത്തിനൊപ്പം രമേഷ് പിഷാരടിയുമുണ്ടായിരുന്നു. ‘കാലം വല്ലാത്ത ഒരു രസികനും കൂടി ആണ്’ എന്ന കുറിപ്പോടെ മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പിഷാരടിയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി 15 ന് ചിത്രം തിയറ്ററുകളിലെത്തും.