Monday 10 June 2019 12:23 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ഞെട്ടിച്ച് മമ്മൂക്ക, ‘മാമാങ്കം’ ഗെറ്റപ്പിൽ കൂടുതൽ ചിത്രങ്ങൾ! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mamangm-new

പ്രേക്ഷകരെ ആകാംക്ഷയുടെയും പ്രതീക്ഷയുടെയും മുൾമുനയിൽ നിർത്തിയാണ് ‘മാമാങ്കം’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വൈറലാകുന്നത്. ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയാകും എന്നാണ് പോസ്റ്റര്‍ നൽകുന്ന സൂചന. ഒപ്പം മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കൂടി ചേരുമ്പോൾ ഒരു ഗംഭീര എന്റർടെയ്നറിൽ കുറഞ്ഞ് മറ്റൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

m2

വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററിൽ മമ്മൂട്ടി. ഒരു യോദ്ധാവിന്റെ രൂപഭാവങ്ങളിലാണ് താരത്തിന്റെ ലുക്ക്. ഇപ്പോഴിതാ അതിന്റെ കൂടുതൽ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നു. പോസ്റ്ററിൽ, ഒരു വശത്തു നിന്നുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഉപയോഗിച്ചിരുന്നതെങ്കിൽ അതിന്റെ പൂർണകായ ചിത്രം അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം മറ്റു ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

m1

എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ്. വലിയ മുടക്കു മുതലിലാണ് ചിത്രം പൂർത്തിയാകുക. മമ്മൂട്ടിക്കൊപ്പം വലിയ താരനിരയും ചിത്രത്തിലുണ്ട്. വേറിട്ട ഗെറ്റപ്പുകളിൽ മമ്മൂട്ടി ചിത്രത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.