‘ഇൻ സേർച്ച് ഓഫ്’ എന്ന കുറിപ്പോടെ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറൽ.
റഫ് ആൻഡ് ടഫ് ലുക്കിലാണ് മമ്മൂട്ടി ചിത്രങ്ങളിൽ. ചിത്രത്തിനു താഴെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്. ‘പ്രായമാണോ തിരയുന്നത് ? അതുമാത്രമാണല്ലോ നിങ്ങളിൽ ഇല്ലാത്തത്’ എന്നാണ് നടൻ പ്രസന്ന കമന്റിട്ടിരിക്കുന്നത്.
അതേ സമയം ബസൂക്ക, ഗൗതം മേനോൻ ചിത്രം എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ പ്രൊജക്ടുകൾ.