അതിശയത്തിന് അവസാനമില്ലല്ലോ...! എല്ലാവർക്കും സ്നേഹം പങ്കുവച്ച്, ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രവുമായി മമ്മൂക്ക

Mail This Article
×
ജൻമദിനാശംസകൾ നേർന്ന എല്ലാവർക്കും സ്നേഹം പങ്കുവച്ച്, തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി.‘എല്ലാവർക്കും സ്നേഹത്തോടെ’ എന്ന കുറിപ്പോടെയാണ് ജോയ് ആലുക്കാസ് സഹകരണത്തോടെ മനോരമ ഒാൺലൈൻ ഒരുക്കിയ കലണ്ടർ ഫോട്ടോഷൂട്ടിലെ ഏറ്റവും പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
തകർപ്പന്‍ ലുക്കിൽ ആണ് ചിത്രത്തിൽ താരം. ഫോട്ടോ ഇതിനോടകം വൈറൽ ആണ്. ആരാധകർക്ക് സർപ്രൈസായി ഇൗ പുതിയ ചിത്രം എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണത്തിൽ നിന്നു മനസ്സിലാകുന്നത്.
ചിത്രം തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്. നേരത്തെ കലണ്ടറിനായി നടത്തിയ മമ്മൂട്ടിയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.