മമ്മൂക്ക പിറന്നാൾ ആഘോഷിക്കാൻ വിളിക്കാത്തത് പീലിക്കുട്ടിക്ക് സഹിക്കാനാകാത്ത സങ്കടമായി. ‘ഞാൻ മമ്മൂക്കാനോട് മിണ്ടൂല്ല. എന്നെ മാത്രം ഹാപ്പി ബെർത്ത്ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ എന്ന പരാതി പറയുന്നതിനിടെ കരഞ്ഞു പോയി പീലി.
‘പിണങ്ങല്ലേ, എന്താ മോൾടെ പേര് ?’ എന്ന കുറിപ്പോടെ സാക്ഷാൽ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പീലിയുടെ പരിഭവ വിഡിയോ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.
പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടൻ - സജ്‌ല ദമ്പദികളുടെ മകൾ പീലിയാണ് മമ്മൂക്കയുടെ ഈ ‘കട്ടഫാൻ’.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച സന്തോഷത്തിലാണ് ആരാധകരും സുഹൃത്തുക്കളും താരത്തിന്റെ കുടുംബവുമൊക്കെ. അതിനിടെയാണ് പീലിയുടെ വിഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്.
വിഡിയോ –