‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ...’! മറിയത്തിന് പിറന്നാൾ ഉമ്മകളുമായി മമ്മൂട്ടി: പോസ്റ്റ് വൈറൽ

Mail This Article
×
തന്റെ ചെറുമകൾ മറിയത്തിന് നാലാം പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മറിയത്തിന്റെ ചിത്രം പങ്കുവച്ച് ‘എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ...’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ മകനും യുവതാരവുമായ ദുൽഖര്‍ സൽമാന്റെയും ഭാര്യ അമാൽ സൂഫിയയുടെയും ആദ്യത്തെ കൺമണിയാണ് മറിയം. കഴിഞ്ഞ ദിവസമായിരുന്നു മറിയത്തിന്റെ പിറന്നാൾ. നടി നസ്രിയ നസീം മറിയത്തിന് പിറന്നാള്‍ ആശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പും ചിത്രവും വൈറലായിരുന്നു.