Tuesday 24 March 2020 12:40 PM IST : By സ്വന്തം ലേഖകൻ

ആഘോഷങ്ങളില്ലാതെ അഞ്ജലി മണികണ്ഠന്റെ ജീവിതപ്പാതിയാകും! കൊറോണ വൈറസ് വ്യാപനം; വിവാഹ ആഘോഷങ്ങൾ മാറ്റിവച്ച് താരം

manikandan

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവാഹ ആഘോഷങ്ങൾ വേണ്ട എന്നു വച്ച് നടൻ മണികണ്ഠൻ ആചാരി. ഏപ്രിൽ 20 നാണ് മരട് സ്വദേശിനി അഞ്ജലിയുമായി താരത്തിന്റെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹ ശേഷം ഹോട്ടലിൽ വിരുന്നും പ്ലാൻ ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിവാഹം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായി നടത്താനും വിരുന്ന് പിന്നത്തേക്ക് മാറ്റി വയ്ക്കാനുമാണ് ആലോചിക്കുന്നത്.

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ഇപ്പോൾ തമിഴ്–മലയാളം സിനിമകളിൽ സജീവമാണ്.