Monday 01 April 2024 12:19 PM IST : By സ്വന്തം ലേഖകൻ

‘സിനിമ കാണുന്നത് നല്ലതാ’, മനോഹരം ഈ നിമിഷങ്ങൾ

mammootty

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു മനോഹര നിമിഷത്തിന്റെ വിഡിയോ പങ്കുവച്ച് പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവിൽ.

ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊട്ടടുത്തുള്ള വീട്ടിലെ ആളുകളോട് കുശലാന്വേഷണം നടത്തുന്ന മമ്മൂട്ടിയാണ് വിഡിയോയിൽ. സ്കൂട്ടറിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എടുക്കുന്നതിനിടെ ഷോട്ടുകൾക്കിടയിലെ ഇടവേളയിൽ ഒരൽപം വിശ്രമിക്കുന്നതിന് മമ്മൂട്ടി സമീപത്തുള്ള വീട്ടിലേക്കു കയറുകയായിരുന്നു.

വീടിന്റെ വരാന്തയിലിരുന്ന അമ്മൂമ്മയോടാണ് മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്. പ്രായമായതിനാൽ അങ്ങനെ സിനിമയൊന്നും കാണാറില്ലെന്നു പറഞ്ഞ അമ്മൂമ്മയോട് ‘സിനിമ കാണുന്നത് നല്ലതാ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അതിനുള്ള സൗകര്യങ്ങളൊരുക്കി തരാൻ പറയാമെന്നും മമ്മൂട്ടി പറയുന്നുണ്ട്. വീട്ടുകാരെല്ലാവരോടും വിശേഷങ്ങൾ തിരക്കിയതിനു ശേഷമാണ് മമ്മൂട്ടി അടുത്ത ഷോട്ടിനായി ഇറങ്ങിയത്.