കുടുംബസമേതം ആഘോഷമാക്കാൻ, കോമഡി ട്രാക്കിൽ വീണ്ടും ദിലീപ്: ‘പവി കെയർ ടേക്കർ’ ട്രെയിലർ എത്തി

Mail This Article
×
ഒരു ഫാമിലി കോമഡി എന്റർടെയ്നർ ഉറപ്പ് നൽകി ദിലീപ് നായകനാകുന്ന ‘പവി കെയർ ടേക്കർ’ ന്റെ രസികൻ ട്രെയിലർ. വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 26ന് റിലീസ് ചെയ്യും.
ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങി ഒരു വൻ താരനിര ചിത്രത്തിലുണ്ട്.
ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായഗ്രഹകൻ - സനു താഹിർ, എഡിറ്റർ - ദീപു ജോസഫ്, സംഗീതം - മിഥുൻ മുകുന്ദൻ.