ADVERTISEMENT

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ശോഭനയാണ് ചിത്രത്തിൽ നായിക. 15 വർഷങ്ങൾക്കു േശഷം ഇവർ ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാല്‍ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷണ്മുഖം എന്നാണ് കഥാപാത്രത്തിന്റെ പേര്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ആർഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് താരനിരയിലെ മറ്റു പ്രമുഖർ. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്.

ADVERTISEMENT

കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

ഛായാഗ്രഹണം – ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അവന്തിക രഞ്ജിത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT