ADVERTISEMENT

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭനയും. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്.

പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന ഇൻസ്റ്റഗ്രാം വിഡിയോയിൽ പറയുന്നു. താനും മോഹൻലാലും ഒന്നിച്ചുള്ള 56 ആം സിനിമയാണിതെന്നും താരം.

ADVERTISEMENT

2004ൽ പുറത്തിറങ്ങിയ ‘മാമ്പഴക്കാലത്തി’ലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി എത്തിയത്. 2009ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’യിലും ഒന്നിച്ചഭിനയിച്ചെങ്കിലും ശോഭനയുടെ നായകനായത് മനോജ് കെ.ജയനാണ്. 2020ൽ റിലീസ് ചെയ്ത ‘വരനെ ആവശ്യമുണ്ട്’ ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

‘എൽ360’ എന്നു താൽക്കാലികമായി പേരുനൽകിയ തരുൺ മൂർത്തി ചിത്രത്തിൽ റാന്നിയിലെ സാധാരണക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. എം.രഞ്ജിത്താണ് നിർമാണം.

ADVERTISEMENT
ADVERTISEMENT