‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരുക്ക്. കടവന്ത്രയില്‍ െവച്ചായിരുന്നു അപകടം. മണികണ്ഠനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരുക്കുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം ഉണ്ടായത്.