അമേരിക്കയിൽ വിഷു ആഘോഷിച്ച് നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും കുടുംബത്തിനുമൊപ്പം കേരളാ സാരിയണിഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഭർത്താവ് അഖിലും സഹോദരി സഞ്ജുക്തയും സംവൃതയ്ക്കൊപ്പം ചിത്രങ്ങളിൽ പോസ് ചെയ്തിരിക്കുന്നു.

സംവിധായകൻ ലാൽ ജോസ്, ശ്രിന്ദ, നിമിഷ സജയൻ തുടങ്ങി നിരവധിപ്പേരാണ് താരത്തിന് വിഷു ആശംസകളുമായി എത്തിയത്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. നോർത്ത് കലിഫോർണിയയിലാണ് ഇവർ താമസിക്കുന്നത്. അഗസ്ത്യ, രുദ്ര എന്നിങ്ങനെ രണ്ടു മക്കളാണ് ഇരുവർക്കും. 2015 ലായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, നാലു വർഷം മുൻപ് ഇളയമകൻ രുദ്ര ജനിച്ചു.