ADVERTISEMENT

നടൻ മണുക്കുട്ടന്റെ പാസ്പോർട്ടിന്റെ ചിത്രം ചിലർ ഫോട്ടോഷോപ്പിൽ തിരുത്തി പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങി താരത്തിന്റെ കുടുംബം.

ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്.

ADVERTISEMENT

മണിക്കുട്ടന് 39 വയസ്സുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് പാസ്‌പോര്‍ട്ടിന്റെ ചിത്രം. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തി. ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന്‍ വ്യക്തമാക്കി. മണിക്കുട്ടന്റെ യഥാർഥ പാസ്പോർട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങൾ പങ്കുവച്ചായിരുന്നു അരവിന്ദിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ്.

അരവിന്ദ് കൃഷണന്റെ കുറിപ്പ് –

ADVERTISEMENT

പ്രിയപ്പെട്ട ബിഗ് ബോസ്സ് ആർമി, നേവി, എയർഫോഴ്‌സ്‌ കാരെ,
രാവിലെ മുതൽ കിടന്നു കറങ്ങുന്ന ഒരു ഫോർവേഡ് ആണ് @manikuttantjയുടെ പാസ്സ് പോർട്ട്‌ എന്നും പറഞ്ഞു.
ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ..
ഒറിജിനൽ ഡേറ്റ് of ബർത്ത് ഉള്ളത് കൂടെ ചേർക്കുന്നു.
പിന്നെ പാസ്പോർട്ട്‌ എന്നത് ഒരു ഓഫീഷ്യൽ ഐഡി കാർഡ് ആണ്.. അത് എഡിറ്റ്‌ ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്..
അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് എന്ന ആ സന്തോഷ വാർത്ത സ്വീകരിച്ചാലും.
നന്ദി. നമസ്കാരം.

ADVERTISEMENT
ADVERTISEMENT