Wednesday 12 February 2025 11:13 AM IST : By സ്വന്തം ലേഖകൻ

മണിക്കുട്ടൻ ‘എമ്പുരാനിൽ’ മണിക്കുട്ടനാകുന്നു: ക്യാരക്ടർ പോസ്റ്റർ എത്തി

manikkuttan

പൃഥ്വിരാജ് – മോഹൻലാൽ ചിത്രമായ ‘എമ്പുരാന്‍’ ലെ നടൻ മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ എത്തി. മണിക്കുട്ടൻ എന്നാണ് കഥാപാത്രത്തിന്റെ പേര്.

‘എന്തടാ, ലൂസിഫറിൽ ഡബ്ബ് ചെയ്തവരൊക്കെ എമ്പുരാനു വേണ്ടി പ്രമോഷനു വന്നിരിക്കുന്നോ എന്നാണോ വിചാരിക്കുന്നത്. ലൂസിഫറിൽ എന്റെ ശരീരം ശബ്ദം മാത്രമായിരുന്നെങ്കിൽ എമ്പുരാനിൽ എന്റെ സാന്നിധ്യം ഒരു ശക്തമായ കഥാപാത്രമായാണ്. ലൂസിഫറിൽ ഒരു കഥാപാത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാൻ രാജു എന്നെ വിളിച്ചിരുന്നു. എന്റെ ഡബ്ബിങ് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും െചയ്തു. തിരുവനന്തപുരം ഭാഷ എനിക്ക് നന്നായി വരുമെന്ന് അദ്ദേഹത്തിന് അറിയാം. അന്ന് അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരുകയാണെങ്കിൽ അതിൽ മണിക്കുട്ടൻ ഒരു കഥാപാത്രം ചെയ്യുമെന്ന്. ആ വാക്ക് അദ്ദേഹം പാലിച്ചതു കൊണ്ടാണ് എമ്പുരാനിൽ ഇതുപോലൊരു നല്ല കഥാപാത്രം എനിക്കു ലഭിക്കാൻ കാരണമായത്. എമ്പുരാനിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേരും മണിക്കുട്ടൻ എന്നാണ്’. – മണിക്കുട്ടന്റെ വാക്കുകൾ.