ബാലനടിയായി വന്ന് തെന്നിന്ത്യൻ സിനിമയിലെ നായികനിരയിലേക്കുയർന്ന താരമാണ് മഞ്ജിമ മോഹന്‍. അടുത്തിടെയായിരുന്നു മഞ്ജിമയുടെ വിവാഹം. തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനും, നടനുമായ ഗൗതം കാര്‍ത്തിക് ആണ് മഞ്ജിമ മോഹന്റെ ഭര്‍ത്താവ്.
ഇപ്പോഴിതാ, മഞ്ജിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറൽ.
‘ഈ ഓണത്തിന്റെ ചടുലമായ നിറങ്ങളും ആഘോഷങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സ്‌നേഹവും സമൃദ്ധിയും നിറയ്ക്കട്ടെ. നമുക്ക് ഒരുമയുടെ ആത്മാവിനെ പരിപോഷിപ്പിക്കാം, ഉള്‍ക്കൊള്ളാം’ എന്ന കുറിപ്പോടെയാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചത്.