തമിഴകത്തിന്റെ കരഘോഷങ്ങൾക്കിടയിലൂടെ ലേഡി സൂപ്പർസ്റ്റാറിന്റെ ‘മാസ് എൻട്രി’! ക്യൂട്ട് വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Mail This Article
×
തമിഴിലെ പ്രമുഖ ചലച്ചിത്ര പുരസ്കാര നിശയായ, ബിഹൈന്‍ഡ്സ് വുഡ്സ് അവാര്‍ഡ്സിന്റെ വേദിയിലേക്കുള്ള മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ മാസ് എന്‍ട്രിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറൽ.
കറുത്ത ഗൗണ്‍ അണിഞ്ഞ്, സിംപിൾ ലുക്കിലാണ് മഞ്ജു ചടങ്ങിനെത്തിയത്. റെഡ്കാര്‍പ്പറ്റിലൂടെ കൈകൂപ്പി ചിരിച്ചുകൊണ്ടെത്തിയ മഞ്ജുവിനെ കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.
അസുരന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴ് സിനിമാലോകത്ത് മഞ്ജു വാരിയര്‍ക്ക് ആരാധകരേറെയാണ്. അസുരനിലെ പ്രകടനത്തിന് മഞ്ജുവിന് പുരസ്കാരവും ലഭിച്ചു.