ADVERTISEMENT

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയരുടെ മാസ് എന്‍ട്രി വിഡിയോ വൈറല്‍. കൂളിങ് ഗ്ലാസും മാസ്‌കും കറുത്ത ടീഷര്‍ട്ടും ധരിച്ച് കാറില്‍ മഞ്ജു നിന്നിറങ്ങി വരുന്ന വിഡിയോ ഇതിനോടകം വൈറല്‍ ആണ്. താരത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ നിന്നുള്ള വിഡിയോയാണ് ഇത് എന്നാണ് സൂചന. നിരവധി പേരാണ് ഇതിനോടകം വിഡിയോ പങ്കു വച്ചിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം. ശ്രീനാഥ് ഭാസി, നിഖില വിമല്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT