Friday 09 February 2024 10:58 AM IST : By സ്വന്തം ലേഖകൻ

‘ഗുണ’ ഗുഹയില്‍ അകപ്പെട്ടു പോവുന്ന ചെറുപ്പക്കാരുടെ കഥ: ‘മഞ്ഞുമ്മല്‍ ബോയ്സ്’ ട്രെയിലർ എത്തി

manjummal-boys

‘ജാന്‍ എ മന്‍’നു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്സ്’ന്റെ ട്രെയിലർ എത്തി. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ഗണപതി എന്നിങ്ങനെ നിരവധി യുവതാരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കമല്‍ ഹാസന്‍ ചിത്രം ‘ഗുണ’യിലൂടെ പ്രശസ്തമായ കൊടൈക്കനാലിലെ ‘ഗുണ’ ഗുഹയില്‍ അകപ്പെട്ടു പോവുന്ന ചെറുപ്പക്കാരെയും രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങളെയുമാണ് ട്രെയിലറിൽ. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.