‘കാത്തിരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ്’: ട്രെയിൻ യാത്രയ്ക്കിടെ പാട്ടുമായി മനോജ്.െക.ജയൻ
Mail This Article
×
ട്രെയിൻ യാത്രയ്ക്കിടെ ‘കാത്തിരിപ്പൂ കൺമണി’ എന്ന മനോഹരഗാനം ആലപിച്ച് നടന്‍ മനോജ്.െക.ജയൻ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറൽ ആണ്. ‘കാത്തിരിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ജീവിതം എത്ര മനോഹരമാണ്’ എന്ന കുറിപ്പോടെയാണ് മനോജ്.കെ.ജയൻ വിഡിയോ പങ്കുവച്ച്. രാത്രിയിലെ ട്രെയിൻ യാത്രയുടെ മനോഹര കാഴ്ചകളും വിഡിയോയിൽ കാണാം.
മഞ്ജു വാരിയർ, ഹൈബി ഈടൻ, ടൊവിനോ തോമസ് തുടങ്ങി പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകൾ പ്രതികരണങ്ങളുമായെത്തി.